Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Prices

റബർ വില കടക്കുന്നു ; 240 മാർക്കറ്റിൽ ഷീറ്റിന് ക്ഷാമം

കോ​ട്ട​യം: റ​ബ​ര്‍ വി​ല​യി​ല്‍ വീ​ണ്ടും കു​തി​പ്പ്. ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 238 രൂ​പ​യും അഞ്ചാം ഗ്രേ​ഡി​ന് 234 രൂ​പ​യി​ലേ​ക്കും വി​ല ഉ​യ​ര്‍ന്നു. ഇ​ന്ന​ലെ മാ​ത്രം കി​ലോ​യ്ക്ക് ര​ണ്ടു രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ 242 രൂ​പ​യ്ക്ക് ഡീ​ല​ര്‍മാ​ര്‍ ഷീ​റ്റ് വാ​ങ്ങി. ബാ​ങ്കോ​ക്ക് വി​ല 257 രൂ​പ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. ഷീ​റ്റ് റ​ബ​റി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത​യാ​ഴ്ച കി​ലോ​യ്ക്ക് 250 രൂ​പ ക​ട​ന്ന് പു​തി​യ റി​ക്കാ​ര്‍ഡ് കു​റി​ക്കു​മെ​ന്നാ​ണ് ഡീ​ല​ര്‍മാ​ര്‍ പ​റ​യു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​ന്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​റ​ക്കു​മ​തി​യി​ല്‍ കു​റ​വു​ണ്ട്. മാ​ത്ര​മ​ല്ല മ​ഴ വൈ​കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത മാ​സം ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കി​ല്ല. ന​ന്നാ​യി മ​ഴ പെ​യ്യാ​തെ പു​തി​യ സീ​സ​ണി​ലെ ടാ​പ്പിം​ഗ് തു​ട​ങ്ങി​യാ​ല്‍ ഉ​ത്പാ​ദ​നം നാ​മ​മാ​ത്ര​മാ​യി​രി​ക്കും.

ചൂ​ടും ഉ​ഷ്ണ​വും ക​ഠി​ന​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ടാ​പ്പിം​ഗ് കൂ​ലി പോ​ലും റ​ബ​റി​ല്‍ നി​ന്ന് കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ല. മേ​യ് അ​വ​സാ​നം കാ​ല​വ​ര്‍ഷം ന​ന്നാ​യി പെ​യ്തു തു​ട​ങ്ങി​യശേ​ഷ​മേ ഇ​ക്കൊ​ല്ലം ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ താ​ല്‍പ​ര്യ​പ്പെ​ടു​ന്നു​ള്ളൂ.

യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ലാ​സ്റ്റി​ക്കി​നും പ​ശ​യ്ക്കും വി​ല കൂ​ടി​യ​തോ​ടെ മ​ഴമ​റ​യി​ടാ​നു​ള്ള ചെ​ല​വ് മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ 30 ശ​ത​മാ​നം അ​ധി​ക​മാ​ണ്. രാ​സ​വ​ളം വി​ല വ​ര്‍ധ​ന​യും ക​ര്‍ഷ​ക​ര്‍ക്ക് ഭാ​രി​ച്ച ബാ​ധ്യ​ത​യാ​ണ്. തോ​ട്ട​ത്തി​ലെ കാ​ടു​ വെ​ട്ടി​ത്തെ​ളി​ച്ച് ടാ​പ്പിം​ഗ് സു​ര​ക്ഷി​ത​മാ​ക്കാ​നും വ​ലി​യ ചെ​ല​വു​ണ്ട്.

2024 ഓ​ഗ​സ്റ്റി​ലാ​ണ് ഇ​തി​നു മു​ന്‍പ് വി​ല കി​ലോ​യ്ക്ക് 248 രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍ന്ന​ത്. അ​ന്ന് 255 രൂ​പ​യ്ക്കു​വ​രെ വ്യാ​പാ​രം ന​ട​ന്നു. ക്രൂ​ഡ് ഓ​യി​ല്‍ വി​ല​കൂ​ടി​യ​ത്, ജാ​പ്പ​നീ​സ് ക​റ​ന്‍സി​യു​ടെ ഇ​ടി​വ് തു​ട​ങ്ങി​യ മ​റ്റു​ ഘ​ട​ക​ങ്ങ​ളും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. ചെ​റു​കി​ട ക​ര്‍ഷ​ക​രു​ടെ കൈ​വ​ശം ഷീ​റ്റ് ഒ​ട്ടും​ത​ന്നെ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ലെ വി​ലമെ​ച്ചം​കൊ​ണ്ട് നേ​ട്ട​മി​ല്ല. റ​ബ​ര്‍ വി​ല​യി​ലെ ഉ​യ​ര്‍ച്ച​യു​ടെ നേ​ട്ടം ഷീ​റ്റ് സ്‌​റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വ​ന്‍കി​ട തോ​ട്ടം ഉ​ട​മ​ക​ള്‍ക്കും പ്ര​മു​ഖ ഡീ​ല​ര്‍മാ​ര്‍ക്കും മാ​ത്ര​മാ​ണ്.

Latest News

Corehub Up